Latest Updates

തിരുവനന്തപുരം: അവധിക്കാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് (കൊച്ചുവേളി) നിന്ന് ബംഗലൂരുവിലേക്ക് എസി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു. ബംഗലൂരു-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളില്‍ രാത്രി 10ന് ബംഗലൂരു എസ്എംവിടി ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ (06556) ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബംഗലൂരുവില്‍ എത്തിച്ചേരും. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. സെക്കന്‍ഡ് എ സി 2, തേഡ് 16 എന്നിങ്ങനെയാണ് കോച്ചുകള്‍. തേഡ് എസിയില്‍ 1490 രൂപയും സെക്കന്‍ഡ് എസിയില്‍ 2070 രൂപയുമാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം വരെയുള്ള നിരക്ക്.ട്രെയിനിന്റെ സ്റ്റോപ്പുകള്‍ : വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം.

Get Newsletter

Advertisement

PREVIOUS Choice